തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TG434222 നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത്. വയനാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. നറുക്കെടുപ്പ് നടക്കുന്നതിന്റെ തൊട്ടു മുന്നേ വരെ ഓണം ബമ്പർ എടുക്കാൻ വൻ തിരക്കാണ് ഷോപ്പുകളിൽ അനുഭവപ്പെട്ടത്.
ടിക്കറ്റ് വില 500 ആയതുകൊണ്ട്, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഷെയറിട്ട് ലോട്ടറി എടുത്തവരുടെ എണ്ണത്തിലും ഇത്തവണ വൻ വർദ്ധനവുണ്ട്. അതും നാൽപതും അൻപതും ടിക്കറ്റുകളാണ് എടുത്തിരിക്കുന്നത്.