ഈ അയലക്കറിക്ക് രുചി കൂടും

ഈ അയലക്കറിക്ക് രുചി കൂടും
ഈ അയലക്കറിക്ക് രുചി കൂടും

യല കൊണ്ട് വ്യത്യസ്ത തരത്തില്‍ കറി ഉണ്ടാക്കാറുണ്ടോ നിങ്ങള്‍? ഇന്ന് ഈ രീതിയിലൊന്ന് അയലക്കറി തയ്യാറാക്കി നോക്കിയാലോ.

ആവശ്യമായ ചേരുവകള്‍

അയല 4 എണ്ണം രണ്ടു പീസാക്കി നുറുക്കിയത്
കുടംപുളി 5 കഷ്ണം( പുളി അനുസരിച്ച്)
തേങ്ങ 2 വലിയ പിടി
ഇഞ്ചി 1 വലിയ കഷ്ണം
പച്ചമുളക് നാലെണ്ണം
ചെറിയ ഉള്ളി അഞ്ചെണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി 1 ടേബിള്‍സ്പൂണ്‍
സാധാ മുളകുപൊടി 2 ടേബിള്‍സ്പൂണ്‍
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുടംപുളി നന്നായി കഴുകി അര ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. പച്ചമുളക്, ഇഞ്ചി, ചെറിയുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇനി ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളത്തില്‍ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി വെള്ളത്തോട് കൂടി ചേര്‍ക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ചേരുവകളും, കറിവേപ്പിലയും, തേങ്ങ അരപ്പും, 2ഗ്ലാസ് വെള്ളവും ചേര്‍ക്കുക ,( കറി റെഡി ആകുമ്പോള്‍ കുറുകും അതിനനുസരിച്ച് വേണം വെള്ളം ചേര്‍ക്കാന്‍ ) കറിക്ക് ആവശ്യമായ ഉപ്പും ചേര്‍ത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് അടുപ്പ് കത്തിക്കുക. മീഡിയം തീയില്‍ ഇട്ട് അരപ്പ് തിളച്ചു കുറച്ച് കുറുകി പച്ചമണം മാറുമ്പോള്‍ അതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. മീന്‍ കഷണങ്ങള്‍ ഇട്ട് ചട്ടി ഒന്നു നന്നായി ചുറ്റിച്ചതിനുശേഷം ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക. ഏകദേശം പത്ത് മിനിറ്റ് കഴിയുമ്പോള്‍ കറി റെഡി ആകും. അപ്പോള്‍മൂടി തുറന്നു നോക്കുക. ചാര്‍ എല്ലാം കുറുകി മുകളില്‍ തേങ്ങയുടെ എണ്ണതെളിഞ്ഞു വന്നിട്ടുണ്ടാകും. ഇനി കറിയുടെ മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചട്ടി ഒന്ന് ചുറ്റിച്ചതിനുശേഷം തീ ഓഫ് ചെയ്യുക.

Top