ഈ ബിഎസ്എൻഎൽ റീച്ചാർജ് മതി ദിവസം കുശാൽ!

ഈ ബിഎസ്എൻഎൽ റീച്ചാർജ് മതി ദിവസം കുശാൽ!
ഈ ബിഎസ്എൻഎൽ റീച്ചാർജ് മതി ദിവസം കുശാൽ!

ദില്ലി: രാജ്യമൊട്ടാകെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് ആളുകൾ ചേക്കേറുകയാണ്. അതേസമയം ഇൻറർനെറ്റിനായി ബിഎസ്എൻഎൽ സിം ആശ്രയിക്കുന്നവർക്ക് ഏറെ സഹായകമാകുന്ന ഒരു പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാൻ പരിചയപ്പെടാം.

ബിഎസ്എൻഎൽ ന്റെ എതിരാളികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള റീച്ചാർജ് പ്ലാനാണ് 229 രൂപയുടേത്. ഇതിൻറെ വാലിഡിറ്റി 30 ദിവസമാണ്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. അതേസമയം ഏറെ നെറ്റ് ആവശ്യമായവർക്ക് യോജിച്ച റീച്ചാർജ് പ്ലാനാണിത്. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ നെറ്റ്‌വർക്കുകളുടെ പോലെ ദിവസവും 100 എസ്എംഎസും ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകളും ഈ പാക്കേജിൽ ലഭിക്കും. കൂടെ മുംബൈയിലെയും ദില്ലിയിലെയും എംടിഎൻഎൽ നെറ്റ്‌വർക്കിലേക്ക് ഉൾപ്പടെ സൗജന്യ റോമിംഗും ഇതിനൊപ്പം ലഭ്യമാണ്. കൂടാതെ ദിവസ 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗം 80 കെബിപിഎസിലാണ് ലഭിക്കുക. ചലഞ്ചസ് അറീനയുടെ ഗെയിമിംഗ് സർവീസ് ലഭിക്കുമെന്നാണ് 229 രൂപ പ്ലാനിൻറെ മറ്റൊരു സവിശേഷത.

അതേസമയം സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ പഴയ തുകകളിൽ തുടരുകയാണ്. ഇതോടുകൂടി ബിഎസ്എൻഎല്ലിലേക്ക് നിരവധി പേരാണ് പോർട്ട് ചെയ്‌ത്. പുതിയ ബിഎസ്എൻഎൽ സിം എടുക്കുന്നവരും അനവധി. അതേസമയം ആരംഭിക്കാൻ ഏറെ വൈകിയെങ്കിലും 15000ത്തിലേറെ 4ജി സൈറ്റുകൾ രാജ്യത്ത് സ്ഥാപിച്ചതായി ബിഎസ്എൻഎൽ അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ ഒക്ടോബർ അവസാനത്തോടെ ഇത് 80,000ത്തിൽ എത്തിക്കാനാണ് ശ്രമം. അവശേഷിക്കുന്ന 21,000 സൈറ്റുകളിൽ മാർച്ചോടെ 4ജി അപ്‌ഗ്രേഡിംഗ് നടത്തും. മാർച്ച് 2025ഓടെ ആകെ ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎല്ലിൻറെ ഇപ്പോഴത്തെ പദ്ധതി.

Top