CMDRF

എം എസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കാം ഇത്: രവി ശാസ്ത്രി

എം എസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കാം ഇത്: രവി ശാസ്ത്രി
എം എസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കാം ഇത്: രവി ശാസ്ത്രി

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കാം ഇതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു. സീസണിന് ശേഷം വിരമിക്കുന്നതിന് വേണ്ടിയാണ് 42 കാരനായ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് സാധ്യത കൂട്ടിയാണ് ചെന്നൈയുടെ മുന്‍ നായകന്റെ വിരമിക്കല്‍ സൂചന നല്‍കി രവി ശാസ്ത്രി രംഗത്തെത്തിയത്.

‘ടൂര്‍ണമെന്റിന്റെ പകുതിക്ക് വെച്ച് റുതുരാജിന് ക്യാപ്റ്റന്‍സി കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു. ധോണി ടീമിലുള്ളപ്പോള്‍ തന്നെയാണ് ക്യാപ്റ്റന്‍സി കൈമാറിയത്. അദ്ദേഹം എല്ലാം നോക്കിക്കാണുന്നുണ്ട്. റുതുരാജിന് ആവശ്യമായ സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ധോണി ടീമില്‍ തന്നെയുണ്ട്’, രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.’ഇത് ധോണിയുടെ അവസാന സീസണാണ്. അക്കാര്യം വളരെ വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരം എല്ലാത്തിനേയും എങ്ങനെ നേരിടുമെന്ന് ആശ്രയിച്ചിരിക്കും. ഈ സീസണ്‍ തന്നെ ധോണി പൂര്‍ത്തിയാക്കുമോ ഇല്ലയോ എന്ന് കാലം തെളിയിക്കും’, രവി ശാസ്ത്രി പറയുന്നു.

Top