CMDRF

ഈ കളി നിങ്ങളെ വലിച്ച് താഴെയിടും പിന്നീട് ഉയർത്തും പിന്നെയും താഴെയിടും..; ഋഷഭ് പന്ത്

ക്രിക്കറ്റ് എന്ന കളി നിങ്ങളെ ഒരുപാട് പരീക്ഷിക്കുമെന്നും അതിന് നിങ്ങളെ ചിലപ്പോൾ വലിച്ച് താഴെ ഇടാനും പിന്നീട് നിങ്ങളെ ഉയർത്തുവാനും സാധിക്കുമെന്നും പന്ത് പറയുന്നു.

ഈ കളി നിങ്ങളെ വലിച്ച് താഴെയിടും പിന്നീട് ഉയർത്തും പിന്നെയും താഴെയിടും..; ഋഷഭ് പന്ത്
ഈ കളി നിങ്ങളെ വലിച്ച് താഴെയിടും പിന്നീട് ഉയർത്തും പിന്നെയും താഴെയിടും..; ഋഷഭ് പന്ത്

ടെസ്റ്റ് സീരിസിൽ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ തോൽവിക്ക് ശേഷം ആവേശമുണർത്തുന്ന വാക്കുകളുമായി ഋഷഭ് പന്ത്. ഒരുപാട് ഉയർച്ച താഴ്ചകളുണ്ടായിരുന്ന മത്സരം അവസാന ദിനം എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ക്രിക്കറ്റ് എന്ന കളി നിങ്ങളെ ഒരുപാട് പരീക്ഷിക്കുമെന്നും അതിന് നിങ്ങളെ ചിലപ്പോൾ വലിച്ച് താഴെ ഇടാനും പിന്നീട് നിങ്ങളെ ഉയർത്തുവാനും സാധിക്കുമെന്നും പന്ത് പറയുന്നു. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിലാണ് പന്ത് പോസ്റ്റ് ഷെയർ ചെയ്തത്.

Also Read: ഇന്ത്യൻ ടീമിൽ മാറ്റം; യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍

‘ബം​ഗളൂരുവിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിന്തുണച്ച, ആവേശം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. ഞങ്ങൾ ശക്തമായി തിരിച്ചുവരും, ഈ കളി നിങ്ങളുടെ പരിധികളെ പരീക്ഷിക്കും. ചിലപ്പോൾ നിങ്ങളെ വലിച്ച് താഴെയിടും എന്നിട്ട് നിങ്ങളെ ഉയർത്തും പിന്നെ ദൂരേക്ക് വലിച്ചെറിയും. എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരും. പന്ത് എക്സിൽ കുറിച്ചു. പുനെയിൽ വെച്ചാണ് ടെസ്റ്റ്പരമ്പരയിലെ രണ്ടാം മത്സരം. ഒക്ടോബർ 24നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Top