ചണ്ഡിഗഡ്: കാർഷിക മേളകളിൽ മിന്നും താരമായി ഈ ഭീമൻ പോത്ത്. 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്തിന് 23 കോടി വില പറഞ്ഞിട്ടും വിൽക്കാൻ ഉടമ തയ്യാറല്ല. നേരത്തെ മീററ്റിൽ നടന്ന ഓൾ ഇന്ത്യ ഫാർമേഴ്സ് സമ്മേളനത്തിലും അൻമോൽ തരംഗമായിരുന്നു. രണ്ട് റോൾസ് റോയ്സ് കാറുകളുടേയും പത്ത് ബെൻസ് കാറുകളുടെ വില നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടും പോത്തിനെ വിൽക്കാനില്ലെന്നാണ് ഉടമ പറയുന്നത്.
Also Read: തന്നെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനക്ക് ശേഷമെന്ന് പ്രതി; അടിയന്തര റിപ്പോർട്ട് തേടി പശ്ചിമബംഗാൾ ഗവർണർ
പരിപാലിക്കാൻ ചിലവ് കൂടുതലാണ് അൻമോലിന്. എട്ട് വയസാണ് അൻമോലിന്റെ പ്രായം. ഹരിയാനയിലെ സിർസയാണ് അൻമോലിന്റെ സ്വദേശം. ദിവസേന 1500 രൂപയിലേറെയാണ് അൻമോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. അൻമോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗിൽ വിശദമാക്കുന്നത്. ആഴ്ചയിൽ രണ്ട് തവണയാണ് അൻമോലിന്റെ ബീജം ശേഖരിക്കുന്നത്.
പ്രത്യേക ഡയറ്റിലൂടെയാണ് അൻമോലിന്റെ ഭക്ഷക്രമം. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അടങ്ങുന്നതാണ് അൻമോലിന്റെ ഡയറ്റ്. ലുക്കിലെ ആകർഷണത്തിന് പുറമേ അൻമോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കർഷകരും ഏറെയാണ്.