CMDRF

ഐപിഎല്‍ മാച്ച് നടക്കുന്നതിനിടെ പെണ്‍കുട്ടി ‘ഫ്രണ്ട്സ്’ സീരീസ് കാണുന്നു

ഐപിഎല്‍ മാച്ച് നടക്കുന്നതിനിടെ  പെണ്‍കുട്ടി ‘ഫ്രണ്ട്സ്’ സീരീസ് കാണുന്നു
ഐപിഎല്‍ മാച്ച് നടക്കുന്നതിനിടെ  പെണ്‍കുട്ടി ‘ഫ്രണ്ട്സ്’ സീരീസ് കാണുന്നു

ബെംഗളൂരു: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയം വഴങ്ങിയിരുന്നു. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 28 റണ്‍സുകള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്. ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് ഫോണില്‍ വെബ് സീരീസ് കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

‘എന്നെപ്പോലെയുള്ള ഒരു ആര്‍സിബി ആരാധികയായിരിക്കും’, ‘അവള്‍ അങ്ങനെങ്കിലും സന്തോഷം കണ്ടെത്തട്ടെ’, ‘ഐപിഎല്‍ സ്‌ക്രിപ്റ്റിനേക്കാള്‍ മികച്ചതാണ് ഫ്രണ്ട്സിന്റെ സ്‌ക്രിപ്റ്റ്’, ‘അവിശ്വസനീയമൊന്നുമല്ല. ഇത് ചിന്നസ്വാമിയാണ്. അവിടെ ഫ്രണ്ട്സ് കാണുന്നത് തന്നെയാണ് പലര്‍ക്കും ആശ്വാസമായിട്ടുള്ളത്. ആ പെണ്‍കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.സീസണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സൂപ്പര്‍ ജയന്റ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്.

ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്റുകളും വന്നിട്ടുണ്ട്. ഇത് തീര്‍ച്ചയായും ആര്‍സിബിയുടെ ഫാന്‍ഗേളായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.സൂപ്പര്‍ ജയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിലിരുന്ന് ഒരു പെണ്‍കുട്ടി ഫോണില്‍ സീരീസ് കാണുന്നത്. ലോകപ്രശസ്ത വെബ് സീരീസായ ഫ്രണ്ട്സ് ആണ് പെണ്‍കുട്ടി കാണുന്നത്. പെണ്‍കുട്ടിയുടെ പുറകിലിരുന്ന് പകര്‍ത്തിയ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ഒരു ഐപിഎല്‍ മാച്ച് നടക്കുന്നതിനിടെ ഈ പെണ്‍കുട്ടി ‘ഫ്രണ്ട്സ്’ സീരീസ് കാണുന്നു, ഇത് വിശ്വസിക്കാനാവുന്നില്ല’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

Top