ബ്രസീലിയ: ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് 4-൦ ന്റെ മിന്നും ജയം. റാഫീഞ്ഞോ രണ്ട് ഗോളും ആൻഡ്രിയാസ് പെരേര, ലൂയിസ് ഹെൻറിക് എന്നിവരും കളിയിൽ സ്കോർ ചെയ്തു.
കളിക്കളത്തിൽ പെനാൽറ്റിയിലൂടെയാണ് റാഫീഞ്ഞോയുടെ രണ്ട് ഗോളും പിറന്നത്. പന്തുമായി മുന്നേറാനുള്ള ജീസസിന്‍റെ ശ്രമത്തിനിടെ പെറു താരം കൈയിൽ പന്ത് കൊണ്ടതാണ് ആദ്യ പെനാൽറ്റിക്കിടയാക്കിയത്. 54ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി. എന്നാൽ കളിക്കളത്തിൽ ഇത്തവണയും കിക്കെടുത്ത റാഫീഞ്ഞോക്ക് പിഴച്ചില്ല.
71ാം മിനിറ്റിൽ പെരേരയുടെ കാലിൽ നിന്ന് ബ്രസീലിന്‍റെ മൂന്നാംഗോളെത്തി. മൂന്ന് മിനിറ്റിനപ്പുറം ഹെൻറിക് മഞ്ഞപ്പടക്കായി നാലാംതവണയും താരം വലകുലുക്കി.