ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് അമിത് ഷാ. ഇത് ഒരു സാധാരണ വിധിപ്രസ്താവമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്് ഇടക്കാലജാമ്യം ലഭിച്ചതില്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയതായി രാജ്യത്തെ നിരവധിയാളുകള്‍ കരുതുന്നതായി അമിത് ഷാ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ മറ്റൊരു വിഷയത്തില്‍ (സ്വാതി മാലിവാള്‍ വിഷയം)പെട്ടിരിക്കുകയാണ്. അദ്ദേഹം അതില്‍നിന്ന് പുറത്തുവരട്ടെ. അതിനു ശേഷം നോക്കാം എന്താണ് സംഭവിക്കുന്നന്ന്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് മേയ് പത്തിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നാം തീയതിവരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.