CMDRF

ഇത് ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം!

7-5 എന്ന സ്കോറോടെ മൂന്നാം സെറ്റും പിടിച്ചെടുത്ത് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇത് ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം!
ഇത് ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം!

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തിൽ കിരീടം ചൂടി ഇറ്റാലിയൻ താരം യാനിക് സിന്നർ. യുഎസിന്‍റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ കളിയുടെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്. ഇതോടെ ലോക ഒന്നാം നമ്പര്‍ താരമായ യാനിക് സിന്നറിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പണിലും താരം വിജയിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ഫൈനലിൽ വിജയിച്ചത് . സ്കോര്‍ (6-3,6-4,7-5).

Also Read: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അറിയാം

സിന്നർ സ്വന്തമാക്കിയ സ്വപ്നം..

YANNICK SINNER

ആവേശം നിറഞ്ഞ കളിയുടെ ഫൈനലിൽ ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി (6-3). അടുത്ത സെറ്റിൽ വളരെ കടുത്ത മത്സരമുണ്ടായെങ്കിലും 6-4 എന്ന സ്കോറിന് അത് യാനികിന് തന്നെ അനുകൂലമാവുകയായിരുന്നു. നിര്‍ണായകമായ മൂന്നാം സെറ്റിൽ യുഎസ് താരം ഫ്രിറ്റ്സ് ഒരു ഘട്ടത്തിൽ മുന്നിലെത്തിയിരുന്നു. എന്നാല്‍, 7-5 എന്ന സ്കോറോടെ മൂന്നാം സെറ്റും പിടിച്ചെടുത്ത് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

Also Read: കന്നി യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അരീന സബലേങ്ക

ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ തോല്‍പ്പിച്ചായിരുന്നു സിന്ന‍ർ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞത്.

Top