മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ക്ക് സാധാരണയായി നല്‍കുന്ന വി.ഐ.പി. നമ്പറുകള്‍ എന്നറിയപ്പെടുന്ന ഇഷ്ടപ്പെട്ട നമ്പറുകളുടെ ഫീസ് വര്‍ധിപ്പിച്ചു. മുംബൈ, പൂനൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കാര്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള 0001 നമ്പറിന് പുതുക്കിയ നിരക്കനുസരിച്ച് ഇപ്പോൾ ആറ് ലക്ഷം രൂപ നല്‍കേണ്ടിവരും.
Also Read: സേഫര്‍ ചോയിസ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ മോഡലായി സഫാരിയും ഹാരിയറും
എന്നാൽ ഇത് ആവശ്യക്കാരുടെ എണ്ണമനുസരിച്ച് 18 ലക്ഷം രൂപയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 30-ലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വിജ്ഞാപനമനുസരിച്ച്, ‘0001’ എന്ന നമ്പറിന്റെ നിലവിലെ വില മൂന്ന് ലക്ഷം രൂപയില്‍നിന്നാണ് ആറ് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുള്ളത്.
ഇത് ഫാൻസി നമ്പറല്ല, വി.ഐ.പി. നമ്പർ
മുംബൈ, മുംബൈയിലെ സബര്‍ബന്‍, , താനെ, റായ്ഗഢ്, ഔറംഗബാദ്, നാസിക്, കോലാപുര്‍, നാസിക് തുടങ്ങി ഉയര്‍ന്ന ആവശ്യക്കാരുള്ള പ്രദേശങ്ങളില്‍, ‘0001’ ന്റെ വി.ഐ.പി. ഫീസ് നിലവിൽ ആറ് ലക്ഷം രൂപ തന്നെയായിരിക്കും.
Also Read: കാർ വാങ്ങും മുമ്പേ അറിയണ്ടേ സേഫ് ആണോയെന്ന് ? അറിയാം ക്യുആർ കോഡ് സ്‍കാനിലൂടെ..
ഉയര്‍ന്ന ആസ്തിയുള്ള ഒട്ടേറെ വ്യക്തികള്‍, മുന്‍നിര ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍, സിനിമാതാരങ്ങള്‍ എന്നിവരാണ് അവരുടെ വിലകൂടിയ കാറുകള്‍ക്ക് വി.ഐ.പി. നമ്പറുകള്‍ ഇഷ്ടപ്പെടുന്നതും, അത് എത്ര വലിയ തുക കൊടുത്തും കരസ്ഥമാക്കുന്നതും.