വ്യാജ ‘ഏജ് റിവേഴ്‌സിംഗ്’ മെഷീൻ തട്ടിപ്പ്

പരാതിയിൽ പോലീസ് ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷൻ 318 (4) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

വ്യാജ ‘ഏജ് റിവേഴ്‌സിംഗ്’ മെഷീൻ തട്ടിപ്പ്
വ്യാജ ‘ഏജ് റിവേഴ്‌സിംഗ്’ മെഷീൻ തട്ടിപ്പ്

കാൺപുർ: പ്രായമായവർക്ക് “ഇസ്രായേൽ നിർമ്മിത ടൈം മെഷീൻ വഴി പ്രായം കുറയ്ക്കാം എന്ന് വാ​ഗ്ദാനം നൽകി പറ്റിച്ച ദമ്പതിമാർക്കെതിരെ കേസ്. ദമ്പതികളായ രശ്മി ,രാജീവ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും കാൺപൂരിലെ കിദ്‌വായ് നഗറിൽ ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ ഒരു തെറാപ്പി സെൻ്റർ നടത്തുകയായിരുന്നു. പറ്റിക്കപ്പെട്ടവരിൽ കൂടുതൽ പേരും പ്രായമുള്ളവരാണ്. 35 കോടിയോളം രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ട്.

“ഓക്സിജൻ തെറാപ്പി” വാഗ്ദാനം ചെയ്യുകയും, ഓക്സിജൻ തെറാപ്പിയിലൂടെ 60 വയസുകാർക്ക് 25 വയസുകാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറയുന്നു. കാൺപൂരിലെ വായു മലിനീകരണം കാരണം പ്രദേശത്തെ ആളുകൾക്ക് വയസായി വരികയാണെന്നും ഓക്സിജൻ തെറാപ്പി” അവരെ തൽക്ഷണം ചെറുപ്പമാക്കുമെന്നും ഇവർ പറഞ്ഞു. ടൈം മെഷീനിലെ ഓരോ സെഷനുകളുടെയും വില 90,000 രൂപയാണ്. സെഷനുകളായിട്ടായിരുന്നു ഇവരുടെ പാക്കേജ്. 10 സെഷനുകൾക്ക് 6000 രൂപയായിരുന്നു. മൂന്നുവർഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു.

Also Read: ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

പറ്റിക്കപ്പെട്ടതിൽ ഒരാളായ രേണു എന്ന വ്യക്തിയാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷൻ 318 (4) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാലികൾ നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

Top