ഈ നാരങ്ങാ അച്ചാറിന് ഇത്തിരി രുചി കൂടും

ഒരു നാരങ്ങ ആറോ എട്ടോ കഷ്ണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി വെക്കുക.

ഈ നാരങ്ങാ അച്ചാറിന് ഇത്തിരി രുചി കൂടും
ഈ നാരങ്ങാ അച്ചാറിന് ഇത്തിരി രുചി കൂടും

ച്ചാറുകള്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട് അല്ലെ. എന്ത് പച്ചക്കറി കിട്ടിയാലും അതുകൊണ്ട് അച്ചാര്‍ ഉണ്ടാക്കി നോക്കി പരീക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതില്‍ നാരങ്ങാ അച്ചാറും വീട്ടില്‍ പരീക്ഷിച്ച നോക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ രുചി ഇത്തിരി കൂട്ടി നമുക്ക് ഈ നാരങ്ങാ അച്ചാര്‍ ഒന്ന് തയ്യാറാക്കി നോക്കാം.

വേണ്ട ചേരുവകള്‍

ചെറുനാരങ്ങ- പത്തെണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു കഷണം
കാന്താരിമുളക്- 10 എണ്ണം
വെളുത്തുള്ളി അല്ലി- രണ്ട് ടേബിള്‍ സ്പൂണ്‍
വിനാഗിരി- കാല്‍ കപ്പ്
നല്ലെണ്ണ- കാല്‍ കപ്പ്
കായപ്പൊടി, ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍ വീതം
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കടുക് വറ്റല്‍മുളക്, കറിവേപ്പില- ആവശ്യത്തിന്
ശര്‍ക്കര- ആവശ്യത്തിന്
ഈന്തപ്പഴം- 5 എണ്ണം

Also Read: വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുനാരങ്ങ നന്നായി കഴുകി തുടച്ച് ഒന്ന് ആവി കയറ്റി എടുക്കുക. അതിനുശേഷം ഒരു നാരങ്ങ ആറോ എട്ടോ കഷ്ണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി വെക്കുക. ഇനി ഒരു ചട്ടി ചൂടാകുമ്പോള്‍ കുറച്ച് നല്ലെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക. ശേഷം ഇതിലേയ്ക്ക് ഒന്നോ രണ്ടോ വറ്റല്‍മുളക് മുറിച്ചിട്ടതും കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കാന്താരി മുളക് എന്നിവയുമിട്ട് വഴറ്റുക. മൂത്തു വരുമ്പോള്‍ മഞ്ഞള്‍പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കാം. അതിനുശേഷം നാരങ്ങകള്‍ ഇടാം. ഒപ്പം ഈന്തപ്പഴം ചെറിയ കഷണങ്ങളായി ചേര്‍ക്കാം. ഈ സമയത്ത് ഉപ്പ് എല്ലാം പാകത്തിന് ആണോ എന്ന് നോക്കുക. അച്ചാറിന് ഒരു അല്പം ഉപ്പ് കൂടുതല്‍ വേണം. ഇനി കാല്‍ കപ്പ് വിനാഗിരി കൂടി ചേര്‍ത്തു കൊടുക്കുക. നന്നായി കുറുകി വരുമ്പോള്‍ അല്പം ശര്‍ക്കര ചിരകിയിടുക. പിന്നീട് കറിവേപ്പില കൂടിയിട്ട് വഴറ്റുക. നല്ല രുചിയുള്ള നാരങ്ങാ അച്ചാര്‍ റെഡി.

Top