ഈ ‘പണി’ തകർത്തു

റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 4.7 കോടിയാണ് ആ​ഗോളതലത്തിൽ പണി നേടിയിരിക്കുന്നത്

ഈ ‘പണി’ തകർത്തു
ഈ ‘പണി’ തകർത്തു

ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ തകർത്തു കൊണ്ടിരിക്കുകയാണ്. വൻ കയ്യടിയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജോജു ജോർജ് സംവിധാനം ചെയ്ത് രചന നിർവഹിച്ച ആദ്യ ചിത്രമാണ് ‘പണി’. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു ചിത്രത്തിൽ പറയുന്നത്.

ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ രജനികാന്ത് ചിത്രത്തെ ഉൾപ്പടെ പിന്നിലാക്കിയിരിക്കുകയാണ് ‘പണി’. വോട്ടയ്യൻ, ബോഗയ്ൻവില്ല എന്നീ സിനിമകളെ പിന്നിലാക്കി ബുക്ക് മൈ ഷോയിൽ രണ്ടാം സ്ഥാനത്ത് ആണ് പണി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്കാണിത്. റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 4.7 കോടിയാണ് ആ​ഗോളതലത്തിൽ പണി നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: സൂസന്‍ ഖാന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ഹൃത്വിക് റോഷന്‍

തൃശ്ശൂർ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷൻ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരിൽ അത്യാവശ്യം ഹോൾഡുള്ളയാളാണ് ഗിരി. ഒരു കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Top