CMDRF

ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു; കെസി വേണുഗോപാല്‍

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പൂജ നടന്നത്

ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു; കെസി വേണുഗോപാല്‍
ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു; കെസി വേണുഗോപാല്‍

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തി മോദി നടത്തിയ ഗണപതി പൂജ രാഷട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പൂജ നടന്നത്. ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു എന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് തന്റെ പൂജയെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയില്‍ നടന്ന യോഗത്തില്‍ കുറ്റപ്പെടുത്തി.

Top