മുഖത്തെ നിറവ്യത്യാസവും കരിവാളിപ്പും മാറ്റി നല്ല ഭംഗി നല്‍കാന്‍ സഹായിക്കുന്നതാണ് ഈ ഫേസ് സിറം. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇത് തയാറാക്കാം. മുഖത്തെ കരിവാളിപ്പും നിറവ്യത്യാസവുമൊക്കെ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ചര്‍മ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല പ്രത്യേകിച്ച് ഈ ചൂട് കാലത്ത്. ചര്‍മ്മത്തിലെ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ നല്ല ശ്രദ്ധയും പരിചരണവും വേണം. ചര്‍മ്മം വരണ്ട് പോകുക, ടാന്‍, കറുത്ത പാടുകള്‍ തുടങ്ങി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയും നല്‍കാന്‍ സഹായിക്കുന്നതാണ് ഈ സിറം. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയാറാക്കാം ഈ സിറം. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് മഞ്ഞള്‍. പണ്ട് കാലം മുതലെ മഞ്ഞള്‍ ആളുകള്‍ സൗന്ദര്യ വര്‍ധക ഉത്പ്പന്നമായി ഉപയോഗിച്ച് വരുന്നു. കറുത്ത പാടുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ് മഞ്ഞള്‍. കറികള്‍ക്ക് രുചിയും ഗുണവും നല്‍കാന്‍ സഹായിക്കുന്ന മഞ്ഞള്‍ ചര്‍മ്മത്തിന്റെ പ്രിയ സുഹൃത്താണ്. മുഖക്കുരുവും സണ്‍ ടാനുമൊക്കെ പാടെ മാറ്റാനും മഞ്ഞള്‍ സഹായിക്കും.ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാര മാര്‍ഗമാണ് കറ്റാര്‍വാഴ ജെല്‍. ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കാന്‍ ഇത് ഏറെ സഹായിക്കും. മുഖക്കുരു, കറുത്ത പാടുകള്‍, നിറ വ്യത്യാസം, സണ്‍ ടാന്‍ എന്നീ പ്രശ്‌നങ്ങള്‍ എല്ലാ മാറ്റാന്‍ കറ്റാര്‍വാഴ ഏറെ സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന വളെര നല്ലതാണ്.
ചൂട് കാലത്ത് നാരങ്ങ വെള്ളം കുടിക്കാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. നാരങ്ങ നീര് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ പാടുകളും മുഖക്കുരുവും നിറ വ്യത്യാസവുമൊക്കെ മാറ്റാന്‍ നാരങ്ങ നീര് സഹായിക്കും.ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നതാണ് തേന്‍. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്. വീട്ടില്‍ തയാറാക്കുന്ന പായ്ക്കുകളില്‍ തേന്‍ ഒരു പ്രധാന ചേരുവയാണ്. തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ഭംഗി കൂട്ടാന്‍ സഹായിക്കുന്നതാണ്.നാരങ്ങ നീരും, കറ്റാര്‍വാഴ ജെല്ലും, തേനും ഒരു നുള്ള മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് നേര്‍ത്ത പാളിയായി മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. സിറം മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ബാക്കിയുള്ള സിറം കാറ്റ് കയറാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാവുന്നതാണ്.