ഈ ചായയ്ക്ക് രുചി കൂടും

ചായപ്പൊടിയും പുതിനയിലയും ഏലയ്ക്കയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.

ഈ ചായയ്ക്ക് രുചി കൂടും
ഈ ചായയ്ക്ക് രുചി കൂടും

ണി ചായ കുടിച്ചിട്ടുണ്ടോ നിങ്ങൾ. തേനിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. തേൻ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ് ഹണി ടി. ഒന്ന് തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

തേൻ – 3 സ്പൂൺ
വെള്ളം – 2 ഗ്ലാസ്‌
ചായ പൊടി – 1 സ്പൂൺ
പുതിനയില – 4 എണ്ണം
ഏലയ്ക്ക – 2 എണ്ണം

Also Read: ഒരു സ്പെഷ്യൽ ചായ ആയാലോ?

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. ശേഷം അതിലേയ്ക്ക് ചായപ്പൊടിയും പുതിനയിലയും ഏലയ്ക്കയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇനി അരിച്ചെടുത്തതിനുശേഷം ഇതിലേയ്ക്ക് തേൻ കൂടി ചേർത്തു യോജിപ്പിച്ചാൽ മാത്രം മതിയാകും. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഹണി ടീ റെഡിയായി കഴിഞ്ഞു.

Top