റിയാദ്: റോഡിലൂടെയുള്ള നീണ്ട യാത്രക്ക് ശേഷം സൗദി എയർലൈൻസിെൻറ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തിച്ചു. വിവിധ റോഡുകൾ മാറിമാറി ജിദ്ദയ്ക്കും റിയാദിനുമിടയിൽ 11 ദിവസം നീണ്ട, 1000ത്തിലധികം കിലോമീറ്റർ പിന്നിട്ട സാഹസിക യാത്രക്കെടുവിലാണ് ഈ ആകാശയാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. അതേസമയം വിമാനങ്ങളെയും വഹിച്ചുവന്ന ട്രക്കുകൾ റിയാദ് നഗരതിർത്തിയിൽ ബൻബൻ പാലത്തിലൂടെ കിങ് ഫഹദ് റോഡിലേക്ക് കടക്കുകയായിരുന്നു.
നഗരത്തിലേക്ക് പ്രവേശിച്ചത് മുതൽ ബോളിവാഡിൽ എത്തുന്നതുവരെ ലൂസിഡ് ഇലക്ട്രിക് വാഹനങ്ങൾ വിമാനത്തെ അനുഗമിച്ചുകൊണ്ടായിരുന്നു വന്നിരുന്നത്.
Also Read: റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം, ലക്ഷ്യം ഉയർന്ന വിലമറികടക്കുക
വിമാനങ്ങൾ മൂന്നും 60 ടൺ വീതം ഭാരമുള്ളതാണ്. ഓരോ വിമാനത്തിനുമുള്ളത് 8.5 മീറ്റർ ഉയരമാണ്. അതുകൊണ്ട് തന്നെ വിമാനങ്ങൾ റിയാദ് സിറ്റി ബൊളിവാഡ് ഏരിയയിലെത്താനുള്ള യാത്രയിൽ വലിയ വെല്ലുവിളികളാണ് നേരിട്ടത്. ഇതിനെയെല്ലാം അതിജീവിച്ചാണ് വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. വിമാനത്തോടൊപ്പമുള്ള ടീമിെൻറ പരിചയം എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും റെക്കോർഡ് സമയത്തിനുള്ളിൽ അവ വേഗത്തിൽ പൂർത്തിയാക്കാനും കഴിഞ്ഞു.
Also Read: ഇസ്രയേലുമായുള്ള ബന്ധം പു:നസ്ഥാപിക്കാൻ ഉദ്ദേശമില്ല: ഒമാൻ
രണ്ടോ മൂന്നോ ആഴ്ചയാണ് മൂന്ന് വിമാനങ്ങളും ലക്ഷ്യത്തിൽ എത്തിച്ചേരാൻ കണക്കാക്കിയ സമയം. എന്നാൽ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിെൻറ മേൽനോട്ടത്തിൽ നിശ്ചിത സമയത്തിലും പ്രതീക്ഷിച്ചതിലും നേരത്തെയുമാണ് വിമാനങ്ങൾ റിയാദിലെത്തിച്ചത്. റോഡ്മാർഗം നീണ്ട യാത്രയിൽ ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക ടീമുകൾ വിമാനങ്ങളെ അനുഗമിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായും കടന്നുപോകുന്ന മേഖലയിലെ ഗവർണറേറ്റുമായി ഏകോപിപ്പിച്ച് മുൻകൂട്ടി പഠിച്ച പദ്ധതി പ്രകാരമാണ് വിമാനങ്ങൾ കരമാർഗം റിയാദിലെത്തിച്ചത്.