ഓണം ഇങ്ങെത്തിക്കഴിഞ്ഞു. സദ്യക്ക് എന്തൊക്കെ ഒരുക്കണമെന്ന തയ്യാറെടുപ്പിലായിരിക്കും എല്ലാവരും അല്ലേ? സദ്യയ്ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണല്ലോ പായസം. ഈ ഓണത്തിന് സദ്യക്കൊപ്പം പൂവന്‍പഴം പായസം ആയാലോ?
വേണ്ട ചേരുവകള്‍
പൂവന്‍ പഴം (നന്നായി പഴുത്തത്)- 1 കിലോ
പഞ്ചസാര- 3 കപ്പ്
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ഒരു പിടി
മില്‍ക്ക് മെയ്ഡ്- ആവശ്യത്തിന്
ചൗവരി- കാല്‍ കപ്പ്
പാല്‍- 2 ലിറ്റര്‍
വെള്ളം- 1 കപ്പ്
നെയ്യ്- 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം അടുപ്പില്‍ ഒരു കടായി വയ്ക്കുക. ഇനി അതിലേയ്ക്ക് മിക്‌സിയില്‍ അടിച്ചെടുത്ത പൂവന്‍ പഴം ഒഴിക്കുക. ശേഷം നന്നായിട്ടൊന്ന് ഇളക്കി കൊടുക്കുക (തീ കുറച്ച്). രണ്ട്- മൂന്ന് മിനിറ്റിന് ശേഷം ഇതിലേയ്ക്ക് വേവിച്ചു വച്ച ചൗവരി ഇട്ട് കൊടുക്കുക. ഇനി രണ്ടും കൂടി ഒന്ന് ഇളക്കി മിക്സാക്കുക. ശേഷം ഇതിലേയ്ക്ക് തിളപ്പിച്ച പാല്‍ ചേര്‍ക്കുക. തുടര്‍ന്ന് അരക്കപ്പ് വെള്ളവും ചേര്‍ത്ത് മൂന്ന് മിനിറ്റ് നന്നായിട്ട് ഇളക്കുക. ഇനി എടുത്ത് വെച്ച പഞ്ചസാര കൂടിയിട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് 5, 6 സ്പൂണ്‍ മില്‍ക്ക് മെയ്ഡ് കൂടി ചേര്‍ത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി മറ്റൊരു പാത്രം അടുപ്പില്‍ വയ്ക്കുക. അതിലേയ്ക്ക് നെയ്യ് ഒഴിച്ചു, അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്തിട്ട് നേരത്തെ തയ്യാറാക്കിയ കൂട്ടിലേയ്ക്ക് ചേര്‍ക്കുക. ഇതോടെ രുചികരമായ പൂവന്‍പഴം പായസം റെഡിയായി.