CMDRF

ഈ വർഷത്തെ കുളിര് അത്ര കുളിരാവില്ല !

ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് പുറപ്പെടുവിക്കുമെന്നും അതിൽ പൂർണ വിവരങ്ങളും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ കുളിര് അത്ര കുളിരാവില്ല !
ഈ വർഷത്തെ കുളിര് അത്ര കുളിരാവില്ല !

റിയാദ്​: ഈ വർഷം തണുപ്പുകാലത്തിന്​ സൗദി അറേബ്യയിൽ അത്ര കുളിരുണ്ടാവില്ലെന്ന് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ്​ ഹുസൈൻ അൽ ഖഹ്​താനി. സാധാരണ മുൻ വർഷങ്ങളിൽ അനുഭവപ്പെട്ടതുപോലെ കൊടും ശൈത്യം ഉണ്ടാവില്ലെന്ന് അൽ അഖ്​ബാരിയ ചാനലിലെ ‘120 പ്രോഗ്രാം’ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് പതിവുപോലെ വേനലിന്​ ശേഷം ശൈത്യകാലം ആരംഭിക്കുകയാണ്​. ഒക്​ടോബർ മുതൽ ഇനി തണുപ്പുകാലമാണ്​. അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്​. എന്നാൽ അത്​ കഴിഞ്ഞ വർഷങ്ങളിലേത്​ പോലെ റെക്കോർഡ്​ താഴ്​ചയിലേക്ക്​ പോകില്ല. മൈനസ്​ ഡിഗ്രിയിലേക്ക്​ താഴാൻ വലിയ സാധ്യത ഒന്നും കാണുന്നില്ല.​

Also Read: യുഎഇയില്‍ മഴ തുടരും

ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് പുറപ്പെടുവിക്കുമെന്നും അതിൽ പൂർണ വിവരങ്ങളും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top