CMDRF

തീയായി കങ്കുവ, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്‌സ്

കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്.

തീയായി കങ്കുവ, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്‌സ്
തീയായി കങ്കുവ, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്‌സ്

മിഴകത്തിന്റെ മാത്രമല്ല മലയാളികളുടെ കൂടെ നടിപ്പിൻ നായകനാണ് സൂര്യ. നടൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 14 ന് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുക വെട്രി പളനിസ്വാമിയുമാണ്. എന്നാൽ വെട്രി പളനിസ്വാമി സൂര്യയുടെ ചിത്രത്തെ കുറിച്ച് ഒരു അപ്‍ഡേറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്, കങ്കുവയിലെ ത്രീഡി ജോലികളെ കുറിച്ചാണ് വെട്രി പളനിസ്വാമി അപ്‍ഡേറ്റ് നല്‍കിയിരിക്കുന്നതാണ്. ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് വെട്രി പളനിസ്വാമി തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. സൂര്യയുടെ കങ്കുവ ത്രീഡിയില്‍ ആസ്വദിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read: കങ്കുവയുടെ അർഥം എന്ത്? ഉത്തരം കിട്ടിയതിന്റെ ആവേശത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ

വണ്ണിന് മുന്നേ കങ്കുവ 2 വിന്റെ വിശേഷണങ്ങളും ..

KANGUVA POSTER

കങ്കുവ സിനിമയിലെ ഫയര്‍ ഗാനം നേരത്തെ സംവിധായകൻ സിരുത്തൈ ശിവ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. 2026ല്‍ കങ്കുവ 2 തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും, കങ്കുവയില്‍ ഏറെ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. നമ്മൾ അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ വളരെ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

Also Read: സിനിമ വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു; ‘കങ്കുവ’യെക്കുറിച്ച് ജ്യോതിക

കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് തങ്ങള്‍ ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Top