കടം കാണിച്ച് യുഡിഎഫ് മനുഷ്യരെ പേടിപ്പിക്കരുത്: തോമസ് ഐസക്

കടം കാണിച്ച് യുഡിഎഫ് മനുഷ്യരെ പേടിപ്പിക്കരുത്: തോമസ് ഐസക്
കടം കാണിച്ച് യുഡിഎഫ് മനുഷ്യരെ പേടിപ്പിക്കരുത്: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടം അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇരട്ടിക്കുന്നത് സ്വാഭാവികമെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. 1.7 ലക്ഷമുള്ള കടം 3.4 ലക്ഷമാകും. 3.4 ലക്ഷം 6.8 ലക്ഷമാകും. അദാനിക്കല്ലേ ഏറ്റവും കടം എന്നിട്ട് പൊളിഞ്ഞോ എന്ന് തോമസ് ഐസക് ചോദിച്ചു.

കടം കാണിച്ച് യുഡിഎഫ് മനുഷ്യരെ പേടിപ്പിക്കരുത്. കിഫ്ബിക്കായി കടമെടുത്തതിന് താന്‍ തന്നെയാണ് ഉത്തരവാദി.വികസനത്തിന് വേറെ എന്ത് വിദ്യയെന്ന് യുഡിഎഫ് മറുപടി പറയണമെന്നും തോമസ് ഐസക് പറഞ്ഞു.

മസാല ബോണ്ട് റുപ്പി വായ്പയാണ്. രൂപയിലാണ് വായ്പാ തിരിച്ചടവ് വരുന്നത്. ലണ്ടന്‍ മണി മാര്‍ക്കറ്റില്‍ ഓപ്പറേറ്റ് ചെയ്താല്‍ രാജ്യത്ത് കിട്ടുന്ന വിശ്വാസ്യത ചെറുതല്ല. കേന്ദ്രം ബജറ്റിന് പുറത്ത് ലക്ഷം കോടികള്‍ കടമെടുക്കുന്നു. എന്നിട്ടാണ് സംസ്ഥാനത്തിന് പുറത്ത് കുതിര കയറാന്‍ വരുന്നത്. കേരളത്തിന്റേത് തിരിച്ചടയ്ക്കാന്‍ പറ്റുന്ന കടം മാത്രമാണെന്നും തോമസ് ഐസക് പറഞ്ഞു.

Top