ആരോപണം തള്ളി തോമസ് കെ തോമസ്

മന്ത്രിസ്ഥാന തർക്കം വന്നപ്പോൾ മാത്രം വന്ന ആരോപണമാണിതെന്നും തോമസ് കെ തോമസ്

ആരോപണം തള്ളി തോമസ് കെ തോമസ്
ആരോപണം തള്ളി തോമസ് കെ തോമസ്

കൂറുമാറാൻ എം എൽ എമാർക്ക് പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. ‘ആന്റണി രാജുവിന്റെ ഗൂഢനീക്കം.

കുട്ടനാട് സീറ്റ് ലക്ഷ്യം. കുട്ടനാട്ടിലെ വികസനം കണ്ട ആന്റണി രാജുവിന്റെ സമനില തെറ്റി. മന്ത്രിസ്ഥാന തർക്കം വന്നപ്പോൾ മാത്രം വന്ന ആരോപണമാണിതെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.

Top