ജീരകം ആന്റി ഓക്‌സിഡന്റിന്റെ കലവറയായതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഒപ്പം ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് ഏറെ സഹായിക്കുകയും ചെയ്യും. കൂടാതെ സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ സാധാരണ കാണുന്ന വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം.
ഒരുപാട് രോഗങ്ങൾക്ക് നമ്മൾ പൊതുവെ ജീരകം ഉപയോഗിക്കാറുണ്ട് അല്ലെ ? വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് വളരെ വേഗത്തിന് ആശ്വാസം നല്‍കാന്‍ കഴിയും. നമ്മുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുക, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്‌ക്കെല്ലാം അടുക്കളയിലെ ഈ കുഞ്ഞനെ ഉപയോഗിക്കാം
ജീരകത്തില്‍ കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കും. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. അതോടൊപ്പം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ജീരകം സഹായിക്കും.
Also Read: വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണം
ആരൊക്കെ ഭയക്കണം ജീരകത്തെ!
നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ നിങ്ങൾ ഒരിക്കലും ജീരകം കഴിയ്ക്കരുത്. കൂടാതെ അമിതമായി ജീരകം കഴിക്കുന്നത് നമ്മുടെ കരളിന് പ്രശ്നമുണ്ടാക്കും. ജീരകം കൂടുതല്‍ കാലം അമിതമായ തോതില്‍ ഉപയോഗിച്ചാല്‍ അത് പലപ്പോഴും നമ്മുടെ കരളിനെ പ്രശ്നത്തിലാക്കുന്നു.
Also Read: ഗ്യാസ്ട്രബിള്‍ മാറ്റാന്‍,ജീരകം
പ്രമേഹമുള്ളവർക്കാണെങ്കിൽ ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കാരണം ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കും. പലരിലും പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക