CMDRF

ഇപിഎഫ്ഒ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് ഇനി ടെൻഷൻ വേണ്ട

ഇപിഎസ് 1995 പ്രകാരം പെൻഷനുള്ള കേന്ദ്രീകൃത പെൻഷൻ പേയ്മെൻറ് സിസ്റ്റം (സിപിപിഎസ്) സർക്കാർ അംഗീകരിച്ചു

ഇപിഎഫ്ഒ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് ഇനി ടെൻഷൻ വേണ്ട
ഇപിഎഫ്ഒ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് ഇനി ടെൻഷൻ വേണ്ട

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻറെ (ഇപിഎഫ്ഒ) പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന പെൻഷൻകാർക്ക് ജനുവരി 1 മുതൽ എല്ലാ ബാങ്കുകളേയും ഏത് ശാഖയിൽ നിന്നും പെൻഷൻ എടുക്കാൻ കഴിയും. ഇപിഎസ് 1995 പ്രകാരം പെൻഷനുള്ള കേന്ദ്രീകൃത പെൻഷൻ പേയ്മെൻറ് സിസ്റ്റം (സിപിപിഎസ്) സർക്കാർ അംഗീകരിച്ചു. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻറെ (ഇപിഎഫ്ഒ) നവീകരണത്തിലേക്കുള്ള നാഴികക്കല്ലാണ് സിപിപിഎസിൻറെ അംഗീകാരമെന്ന കേന്ദ്ര തൊഴിൽ മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതനുസരിച്ച്, പെൻഷൻകാർക്ക് രാജ്യത്തെ ഏത് ബാങ്കിൽ നിന്നും ഏത് ശാഖയിൽ നിന്നും പെൻഷൻ ലഭിക്കും. പെൻഷൻകാരുടെ ദീർഘകാലത്തെ പ്രശ്നമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അംഗങ്ങളുടെയും പെൻഷൻകാരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഇപിഎഫ്ഒയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃത പെൻഷൻ പേയ്മെൻറ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെൻഷൻകാർക്ക് ഇത് വലിയ ആശ്വാസമാകും. പെൻഷൻ രേഖകൾ ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. കഴിഞ്ഞ കുറേ വർഷങ്ങളായി പെൻഷൻ തുക കൈപ്പറ്റാൻ ഏറെ ദൂരം പോകേണ്ടി വരുന്നത് പെൻഷൻകാർക്ക് ബുദ്ധിമുട്ടായിരുന്നു.

Also read: വായ്‌പ്പാ തട്ടിപ്പ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ

ഇപിഎഫ്ഒയുടെ നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി മോഡേണൈസേഷൻ പ്രോജക്ടിൻറെ സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സിസ്റ്റത്തിൻറെ ഭാഗമായി 2025 ജനുവരി 1 മുതൽ ഈ സൗകര്യം ആരംഭിക്കും. പുതിയ സംവിധാനത്തിന് ശേഷം പെൻഷൻകാർക്ക് ബാങ്കിൽ പോകേണ്ടി വരില്ല. ഇത് പെൻഷൻ വിതരണ ചെലവും കുറയ്ക്കും, പേയ്മെൻറ് റിലീസ് ചെയ്ത ഉടൻ തന്നെ പെൻഷൻ തുക അക്കൗണ്ടിൽ നിക്ഷേപിക്കും.

Top