CMDRF

കടുത്ത ചൂട്; ചെന്നൈയിൽ എയര്‍ ഷോ കാണാനെത്തിയ മൂന്ന് മരണം

കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു

കടുത്ത ചൂട്; ചെന്നൈയിൽ എയര്‍ ഷോ കാണാനെത്തിയ മൂന്ന് മരണം
കടുത്ത ചൂട്; ചെന്നൈയിൽ എയര്‍ ഷോ കാണാനെത്തിയ മൂന്ന് മരണം

ചെന്നൈ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോയ്ക്കായി ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചു കൂടിയവരിൽ മരിച്ചത് മൂന്ന് പേർ. 13 ലക്ഷത്തിലേറെ പേരാണ് ഷോ കാണാനെത്തിയത്. കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു.

ചെന്നെെയിൽ കൊടും ചൂട് കാലാവസ്ഥയാണ് ഉള്ളത്. പരിപാടി കാണാൻ എത്തിയവരിൽ മൂന്ന് പേർ നിർജ്ജലീകരണം സംഭവിച്ച് മരണപ്പെട്ടതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ എന്നിവരും എയർ ഷോ കാണാനെത്തിയിരുന്നു.

Also Read: കോഴ വാങ്ങിയ കേസ്: ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

പരിപാടിക്ക് സംസ്ഥാന പൊലീസ് സുരക്ഷ ഒരുക്കിയിരുന്നെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 40 ആംബുലന്‍സുകളും പാരാമെഡിക്കല്‍ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വ്യോമസേന കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു

Top