വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവര്‍ ഭയം സൃഷ്ടിക്കുന്നു; രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ഏത് ആക്രമണവും ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്

വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവര്‍ ഭയം സൃഷ്ടിക്കുന്നു; രാഹുല്‍ ഗാന്ധി
വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവര്‍ ഭയം സൃഷ്ടിക്കുന്നു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവര്‍ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പ്രതികരണമായാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. ആള്‍ക്കൂട്ടത്തിന്റെ രൂപത്തില്‍ വിദ്വേഷം അഴിച്ചുവിട്ട് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

Also Read: കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യത

രാജ്യത്തിന്റെ ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ഏത് ആക്രമണവും ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. അത് വച്ചുപൊറിപ്പിക്കില്ല. ബിജെപി എത്ര ശ്രമിച്ചാലും വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

Top