CMDRF

പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചവരെ പ്രോത്സാഹിപ്പിക്കാനാവില്ല; കെ മുരളീധരൻ

പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചവരെ പ്രോത്സാഹിപ്പിക്കാനാവില്ല; കെ മുരളീധരൻ
പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചവരെ പ്രോത്സാഹിപ്പിക്കാനാവില്ല; കെ മുരളീധരൻ

തിരുവനന്തപുരം: ഏതൊരു പ്രവർത്തകനും പാർട്ടിയെ വിജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ നോക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് കെ മുരളീധരൻ. കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടിയെ തള്ളാതെ കെ മുരളീധരൻ. അടൂർ പ്രകാശ് ലത്തീഫിനെതിരെ പരാതി നൽകിയെന്നും കെ മുരളീധരൻ സൂചിപ്പിച്ചു.

ലത്തീഫിനെതിരായ നടപടി സുധാകരന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും കെ മുരളീധരൻ. എം എം ഹസ്സൻ കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനം സുധാകരൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ റദ്ദാക്കുകയായിരുന്നു. തുടർന്ന് കെ സുധാകരനെതിരെ പാർട്ടിയിൽ അമർഷം ശക്തമാണ്.

അതിനിടെയാണ് പിന്തുണച്ച് കെ മുരളീധരൻ രംഗത്തെത്തുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാർട്ടി മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെ 2021ൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് അന്തിമ തീരുമാനം ഹെെക്കമാൻഡിൻറേതാണെന്ന് മുരളീധരൻ പ്രതികരിച്ചു.

Top