CMDRF

ത്രില്ലടിപ്പിച്ച് ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും: ‘ത്രയം’ ട്രെയിലർ പുറത്ത്

നവാഗതനായ അരുണ്‍ കെ ഗോപിനാഥാണ് രചന നിര്‍വഹിച്ചിരിക്കുന്നത്

ത്രില്ലടിപ്പിച്ച് ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും: ‘ത്രയം’ ട്രെയിലർ പുറത്ത്
ത്രില്ലടിപ്പിച്ച് ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും: ‘ത്രയം’ ട്രെയിലർ പുറത്ത്

ധ്യാന്‍ ശ്രീനിവാസനും സണ്ണി വെയ്നും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ത്രയം’.സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനനാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ അരുണ്‍ കെ ഗോപിനാഥാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

നിയോ- നോയര്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയു മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ, സംഭാഷണം എഴുതുന്ന സിനിമയാണ് ‘ത്രയം’. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

Also Read: പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; വിഡി സതീശന്‍

സംഗീതം അരുണ്‍ മുരളീധരന്‍, എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കല സൂരജ് കുറവിലങ്ങാട്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം സുനില്‍ ജോര്‍ജ്ജ്, ബുസി ബേബി ജോണ്‍, സ്റ്റണ്ട് ഫോണിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബു രവീന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സഫി ആയൂര്‍, കഥ അജില്‍ അശോകന്‍, സൗണ്ട് ഡിസൈന്‍ ജോമി ജോസഫ്, ട്രെയ്‌ലര്‍ കട്ട്‌സ് ഡോണ്‍ മാക്‌സ്, ടൈപ്പോഗ്രഫി മാ മി ജോ, വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വിവേക്, മാര്‍ക്കറ്റിംഗ് ആരോമല്‍ പുതുവലില്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top