ബെന്‍ഫീക: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഏയ്ഞ്ചല്‍ ഡി മരിയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. അര്‍ജന്റീനയിലെ ഡി മരിയയുടെ വസതിയിലാണ് ഭീഷണിക്കത്ത് എത്തിയത്. താരത്തിന്റെ ആദ്യകാല ക്ലബായ റൊസാരിയോ സെന്‍ട്രലിലേക്ക് തിരികെ വരരുതെന്നാണ് കത്തിലെ ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ഭീഷണിക്കത്തുകള്‍ സമൂഹത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സമൂഹത്തിലെ ഉന്നത വ്യക്തികളെ ഭീഷണിപ്പെടുത്തുക വഴി ആളുകളെ ഭീതിയിലാഴ്ത്തുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പ്രാദേശിക പൊലീസ് നേതൃത്വം വ്യക്തമാക്കി.
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനന്‍ ടീമില്‍ അംഗമാണ് ഏയ്ഞ്ചല്‍ ഡി മരിയ. നിലവില്‍ കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി അര്‍ജന്റീനന്‍ ടീമിനൊപ്പമാണ് ഡി മരിയ. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫീകയിലെ കരാര്‍ കഴിഞ്ഞാല്‍ താരം റൊസ്സാരിയോ സെന്‍ട്രലില്‍ എത്തുമെന്നാണ് കരുതുന്നത്.