കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്. കണ്ണൂര്‍ വെടിവെപ്പിന്‍ചാലില്‍ ആണ് സംഭവം. കുട്ടിയുടെ തലയിലാണ് ആഴത്തിലുള്ള മുറിവേറ്റിരിക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പരിക്ക് പറ്റിയ വിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.