CMDRF

മൂന്നുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍

മൂന്നുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍
മൂന്നുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍

ഓച്ചിറ: റെയില്‍വേ സ്റ്റേഷന് സമീപം പൊലീസ് നടത്തിയ രാസലഹരി വേട്ടയില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. പന്മന ആക്കല്‍ റിയാസ് മന്‍സിലില്‍ അല്‍ അമീന്‍ (26), പുത്തന്‍ചന്ത പാറക്കല്‍വീട്ടില്‍ സുബി 9(25), തേവലക്കര പാലക്കല്‍ കളീക്കല്‍തെക്കതില്‍ അഭിജിത്ത്(32) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11 ഓടെ ഓച്ചിറ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറേഗേറ്റിന് സമീപത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച 4.20 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളിലും ഇവര്‍ പ്രതിയാണ്. ഓച്ചിറ എസ്.ഐമാരായ തോമസ്, സന്തോഷ്, എസ്.സി.പി.ഒമാരായ സിബിന്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Top