CMDRF

വാഹനാപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

വാഹനാപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്
വാഹനാപകടത്തിൽ മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ലക്നൗ: കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ ആണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്.

മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ചു. വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Also Read: ഡൽഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

രണ്ട് പേർ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Top