വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ അര്‍ഷ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ പിതാവ് ദൗലത്ത് റാം (32) ഗുരുതരാവസ്ഥയിലാണ്. കൈക്ക് പൊള്ളലേറ്റ മാതാവ് സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു.

സെക്ടര്‍ എട്ടിലെ ചേരിപ്രദേശത്തെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു ദുരന്തം. അഗ്‌നിരക്ഷ സേനയെത്തിയാണ് തീ പൂര്‍ണമായി അണച്ചത്. ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോള്‍ ബെഡില്‍ ഉറങ്ങുകയായിരുന്നു മൂന്ന് കുട്ടികളും. ഗുരുതര പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിപ്പൂര്‍ സ്വദേശികളായ കുടുംബമാണ് ദുരന്തത്തിനിരയായത്.

Top