CMDRF

ആവേശത്തിൽ ഫഹദിനൊപ്പം മൂന്ന് ഇൻഫ്ലൂവെൻസർ പിള്ളേര്, അത് ബോളിവുഡിൽ ആയിരുന്നെങ്കിലോ…

ആവേശത്തിൽ ഫഹദിനൊപ്പം മൂന്ന് ഇൻഫ്ലൂവെൻസർ പിള്ളേര്, അത് ബോളിവുഡിൽ ആയിരുന്നെങ്കിലോ…
ആവേശത്തിൽ ഫഹദിനൊപ്പം മൂന്ന് ഇൻഫ്ലൂവെൻസർ പിള്ളേര്, അത് ബോളിവുഡിൽ ആയിരുന്നെങ്കിലോ…

മുംബൈ: ഇപ്പോഴും താരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഹിന്ദി ചലച്ചിത്ര വ്യവസായം എന്ന വിമർശനവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങൾ ബോളിവുഡിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൻറെ പ്രധാന കാരണവും ഇതാണെന്ന് അനുരാഗ് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ കിൽ നെ അഭിനന്ദിച്ച അനുരാഗ് കശ്യപ് ഒരു യഥാർത്ഥ കഥ പറയുന്നതിനേക്കാൾ ബോളിവുഡ് പൊതുവെ “സ്റ്റാർ പവറിൽ” ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

അടുത്തിടെ ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം ആവേശത്തെ പ്രശംസിച്ച അദ്ദേഹം ഇതിൽ പ്രധാന മൂന്ന് വേഷങ്ങൾ ചെയ്തത് മൂന്ന് ഇൻഫ്ലുവെൻസർ ആൺകുട്ടികളാണ്. ബോളിവുഡിൽ ആണെങ്കിൽ ആ റോൾ ഏതെങ്കിലും വലിയ താരങ്ങളെ കൊണ്ട് കുത്തിനിറയ്ക്കും, അനുരാഗ് കശ്യപ് പറഞ്ഞു.

എന്നാൽ ആവർത്തിച്ചുള്ള ഫോർമുലകളുടെ കെണിയിൽ ബോളിവുഡ് പലപ്പോഴും വീഴാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചില സമയത്ത് ഔട്ട് ഓഫ് ബോക്സിന് പുറത്ത് അവർ അതിശയകരമായ ചില സിനിമകൾ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ 12ത്ത് ഫെയിലും ഈ വർഷത്തെ ലാപത ലേഡീസിനെയും അദ്ദേഹം പ്രശംസിക്കാൻ മറന്നില്ല..

“ഒറിജിനലായ ആശങ്ങൾ പുറത്തുവരുമ്പോൾ മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കൂ” എന്ന് അനുരാഗ് കശ്യപ് പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ നാടകമായ കിൽ എന്ന ചിത്രത്തെ അനുരാഗ് കശ്യപ് വലിയ രീതിയിൽ പ്രശംസിച്ചു. “കിൽ ഒരു ആക്ഷൻ സിനിമയാണ്, പക്ഷേ അത് ഗംഭീരമാണ്” അനുരാഗ് വ്യക്തമാക്കി.

കില്ലി ന്റെ വയലൻസിനെപ്പറ്റി പലരും വിരുദ്ധ അഭിപ്രായം പറയുന്നുണ്ട്. എന്നാലും അത് തൻറെ തമിഴ് ചിത്രമായ മഹാരാജയുടെ പേരിലും വന്നിരുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

Top