CMDRF

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

തിരുവനന്തപുരം: കല്ലമ്പലം പുല്ലൂര്‍മുക്കില്‍ എതിര്‍ ദിശയില്‍ വന്ന രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നഗരൂര്‍ തണ്ണിക്കോണം പണയില്‍ വീട്ടില്‍ ബാബു- ഗിരിജ ദമ്പതിമാരുടെ മകന്‍ നിതിന്‍ ബാബു (29), കല്ലമ്പലം സ്വദേശികളായ അക്ഷയ്, അനന്തു എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10 മണിയോടെ പുല്ലൂര്‍മുക്ക് സ്‌നേഹ ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍ എത്തിയ ബുള്ളറ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ച് വീണ് നിതിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ എത്തിച്ചശേഷം ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Top