CMDRF

കാര്‍, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കാര്‍, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം
കാര്‍, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മധുരാപൂരില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. സി.ബി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടമെന്ന് ബറേലി പൊലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി പറഞ്ഞു. കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കുകളുണ്ട്. പൊലീസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Top