CMDRF

വൺപ്ലസ് നോർഡ് 4ൽ മൂന്ന് പുതിയ എഐ ടൂളുകൾ

വൺപ്ലസ് നോർഡ് 4ൽ മൂന്ന് പുതിയ എഐ ടൂളുകൾ
വൺപ്ലസ് നോർഡ് 4ൽ മൂന്ന് പുതിയ എഐ ടൂളുകൾ

മുംബൈ: വൺപ്ലസ് നോർഡ് 4 ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. മൂന്ന് എഐ ഫീച്ചറുകൾ നോർഡ് 4ലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വൺപ്ലസ്. നോർഡ് 4 സിഇ ലൈറ്റിലും ഇവയിൽ ചില എഐ ടൂളുകൾ ലഭ്യമാകും. എഐ ടൂൾകിറ്റിൻറെ ഭാഗമായാണ് ഈ ഫീച്ചറുകൾ വൺപ്ലസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വൺപ്ലസ് അടുത്തിടെ അവതരിപ്പിച്ച സ്‌മാർട്ട്ഫോണാണ് നോർഡ് 4. നോർഡ് 4 5ജിയിലും നോർഡ് 4 സിഇ ലൈറ്റ് 5ജിയിലും എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വൺപ്ലസ്. മൂന്ന് എഐ ഫീച്ചറുകളാണ് നോർഡ് 4ലേക്ക് വന്നിരിക്കുന്നത്. സൈഡ്‌ബാറിൽ ഈ എഐ ഫീച്ചറുകൾ കാണാം. ടെക്‌സ്റ്റ്-ടു-സ്‌പീച്ച് ടൂളായ ‘എഐ സ്‌പീക്ക്’ ആണ് ഇതിലൊന്ന്. ഒരു വെബ്‌പേജിനെ നമുക്ക് ഏതൊരു ജെൻഡറിൻറെയും ശബ്ദത്തിൽ വായിച്ച് കേൾപ്പിക്കുന്ന ഫീച്ചറാണിത്. ‘എഐ സമ്മറി’ എന്നതാണ് മറ്റൊരു ഫീച്ചർ. വലിയൊരു ഡോക്യുമെൻറോ വെബ്‌പേജോ ചുരുക്കിയെഴുതി തരുന്നതാണ് ഈ ഫീച്ചർ. സമയലാഭം ഏറെ ഉപഭോക്താക്കൾക്ക് നൽകുന്ന ഫീച്ചറാണിത്. ‘എഐ റൈറ്റർ’ എന്ന ഇമെയിലുകളും ലേഖനങ്ങളും നിരൂപണങ്ങളും ടെക്സ്റ്റ് മെസേജുകളും തയ്യാറാക്കാൻ സഹായിക്കുന്ന ടൂളാണ് മൂന്നാമത്തേത്.

എന്നാൽ ഫീച്ചറുകൾ അനിവാര്യമായി വരുന്ന ഘട്ടത്തിലെ ഈ എഐ ടൂളുകൾ ആക്റ്റീവാവുകയുള്ളൂ. ഉദാഹരണത്തിന്, നിങ്ങളൊരു വെബ്‌പേജ് ബ്രൗസ് ചെയ്യുകയാണെങ്കിൽ, ഏറെ ഉള്ളടക്കം വരുന്ന പേജിൽ പ്രവേശിക്കുമ്പോൾ മാത്രമേ എഐ സ്‌പീക്ക് എന്ന ഫീച്ചർ ആക്റ്റീവാകുകയുള്ളൂ. ആഗോളതലത്തിലുള്ള എല്ലാ നോർഡ് 4 ഉപയോക്താക്കൾക്കും പുതിയ എഐ ഫീച്ചറുകൾ ലഭ്യമാണ്. ഇവയ്ക്ക് പുറമെ മറ്റനേകം എഐ ഫീച്ചറുകളും നോർഡ് 4ലേക്ക് വൺപ്ലസ് ഭാവിയിൽ കൊണ്ടുവരും എന്നാണ് റിപ്പോർട്ട്.

Top