ചൊവ്വയില്‍ പുതിയ മൂന്ന് ഗര്‍ത്തങ്ങള്‍

ചൊവ്വയില്‍ പുതിയ മൂന്ന് ഗര്‍ത്തങ്ങള്‍
ചൊവ്വയില്‍ പുതിയ മൂന്ന് ഗര്‍ത്തങ്ങള്‍

ദില്ലി: ചൊവ്വയില്‍ പുതുതായി കണ്ടെത്തിയ ഗര്‍ത്തങ്ങള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളുടെ പേരിട്ടു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ചൊവ്വയില്‍ മൂന്ന് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ഗര്‍ത്തങ്ങള്‍ക്ക് മുന്‍ പിആര്‍എല്‍ ഡയറക്ടറുടെയും രണ്ട് ഇന്ത്യന്‍ പട്ടണങ്ങളുടെയും പേരിടാന്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ അംഗീകാരം നല്‍കി. ചൊവ്വയിലെ താര്‍സിസ് അഗ്‌നിപര്‍വത മേഖലയില്‍ 21.0°S, 209°W ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് ഗര്‍ത്തങ്ങളെയാണ് ഇന്ത്യന്‍ സംഘം കണ്ടെത്തിയത്.

ലാല്‍ ഗര്‍ത്തം, മുര്‍സാന്‍ ഗര്‍ത്തം, ഹില്‍സ ഗര്‍ത്തം എന്നിങ്ങനെയാണ് ഇവയ്ക്ക് പേര് നല്‍കിയത്. 1972 മുതല്‍ 1983 വരെ സ്ഥാപനത്തെ നയിച്ച, പ്രശസ്ത ഇന്ത്യന്‍ ജിയോഫിസിസ്റ്റും മുന്‍ പിആര്‍എല്‍ ഡയറക്ടറുമായ പ്രൊഫ. ദേവേന്ദ്ര ലാലിന്റെ ബഹുമാനാര്‍ത്ഥം 65 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തിന് ‘ലാല്‍ ക്രേറ്റര്‍’ എന്ന് പേരിട്ടു. ലാല്‍ ക്രേറ്ററിന്റെ കിഴക്കന്‍ ഭാഗത്ത് 10 കിലോമീറ്റര്‍ വീതിയുള്ള ചെറിയ ഗര്‍ത്തത്തിന് ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ ഒരു പട്ടണത്തിന്റെ പേരായ മുര്‍സാന്‍ എന്നും ലാല്‍ ക്രേറ്ററിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഗര്‍ത്തത്തിന് ഹില്‍സ എന്നും പേരിട്ടു. ബിഹാറിലെ ചെറുപട്ടണമാണ് ഹില്‍സ.

Top