മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു, മക്കൾ ചികിത്സയിൽ

തീ പടർന്നതിന് ശേഷം വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്.

മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു, മക്കൾ ചികിത്സയിൽ
മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു, മക്കൾ ചികിത്സയിൽ

മലപ്പുറം: മാറഞ്ചേരി, എരമംഗലം കാഞ്ഞിരമുക്കിൽ ഗൃഹനാഥൻ വീടിനു തീവെച്ചതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥൻ ആയ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. അതേസമയം മണികണ്ഠന്‍റ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

മരണ മൊഴിനൽകി മണികണ്ഠൻ

MANIKANDAN WHO DIED IN FIRE ACCIDENT– SYMBOLIC IMAGE

പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു മണികണ്ഠൻ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മരിക്കും മുൻപ് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തീ പടർന്നതിന് ശേഷം വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. ​ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും ഉടനെത്തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം

മക്കളായ അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. മരണകാരണം വ്യക്തമല്ല.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Top