ഡല്‍ഹി: കുല്‍ഗാമിലെ റെഡ്വാനി മേഖലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല.
ഏപ്രില്‍ 28 ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വില്ലേജ് ഡിഫന്‍സ് സ്‌ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കത്വ ജില്ലയില്‍ സുരക്ഷാ ഏജന്‍സികള്‍ തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രില്‍ 29 ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ജമ്മു സോണ്‍) ആനന്ദ് ജെയിന്‍ പറഞ്ഞിരുന്നു.