നാട്ടിലെ വിലയേക്കാൾ മൂന്നിരട്ടി; ഇന്ത്യൻ സവാളയെ കൈവിട്ട് ഗൾഫ് വിപണി

കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു

നാട്ടിലെ വിലയേക്കാൾ മൂന്നിരട്ടി; ഇന്ത്യൻ സവാളയെ കൈവിട്ട് ഗൾഫ് വിപണി
നാട്ടിലെ വിലയേക്കാൾ മൂന്നിരട്ടി; ഇന്ത്യൻ സവാളയെ കൈവിട്ട് ഗൾഫ് വിപണി

അബുദാബി: നാട്ടിലെ വിലയെ അപേക്ഷിച്ച് ഗൾഫിൽ മൂന്നിരട്ടി വർധനയാണ് സവാളയ്ക്ക് ഉണ്ടായിരിക്കുന്നത്. ഒരു കിലോ സവാളയ്ക്ക് 65 രൂപയാണ് നാട്ടിലെ വിലയെങ്കിൽ ഗൾഫിൽ അത് 195 രൂപയാണ് (8.50 ദിർഹം). വിലക്കയറ്റം മൂലം വിപണിയിൽ ഇന്ത്യൻ സവാള കുറവാണ്, അതിനാൽ തന്നെ പകരക്കാരനായ തുർക്കി സവാളയ്ക്ക് 5 ദിർഹം (114 രൂപ) വരെ നൽകണം.

മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രവാസികളെ സാരമായി ബാധിക്കുന്നു. മുൻപ് ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിലാണ് വില കുത്തനെ കൂടിയത്. സെപ്റ്റംബർ രണ്ടാംവാരം നിയന്ത്രണം മാറ്റിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും വില കുറച്ചിരുന്നില്ല, ഒടുവിൽ 5.50 ദിർഹത്തിനാണ് ഇന്ത്യൻ സവാള വിറ്റിരുന്നത്.

Also Read: ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധന; കുവൈത്തില്‍ 39,170 നിയമലംഘനങ്ങള്‍ കണ്ടെത്തി

നാട്ടിൽ വിലവർധന പ്രാബല്യത്തിൽ വന്നതോടെ 3 ദിർഹം വർധിപ്പിച്ച് അത് 8.50 ദിർഹമായി. ആവശ്യക്കാർ കുറഞ്ഞതോടെ ഇന്ത്യൻ സവാളയെ കച്ചവടക്കാരും കൈവിട്ടു. പലരും വിദേശ സവാളയാണ് വിപണിയിൽ എത്തിക്കുന്നത്.

മധ്യപൂർവദേശത്ത് ഇസ്രയേൽ, ഗാസ, ലബനൻ സംഘർഷം കടൽമാർഗമുള്ള ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചതും നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിച്ചു. സുരക്ഷിത ചരക്കുകൈമാറ്റത്തിന് വളഞ്ഞ വഴിയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചാണ് കപ്പലുകൾ തീരമണയുന്നത്. ഭീമമായ ഇന്ധനച്ചെലവു മൂലം ഷിപ്പിങ് ചാർജും വർധിച്ചു. കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു.

Top