CMDRF

കനത്ത മഴ; ബെംഗളൂരുവില്‍ ആറു നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

എല്ലാവരും അയല്‍സംസ്ഥാന തൊഴിലാളികളാണ്. പതിനഞ്ചോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന.

കനത്ത മഴ; ബെംഗളൂരുവില്‍ ആറു നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു
കനത്ത മഴ; ബെംഗളൂരുവില്‍ ആറു നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന ആറു നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ബെംഗളൂരു ഹെന്നൂരിനടുത്ത് ബാബുസാബല്യയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ പന്ത്രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിര്‍മ്മാണത്തിലിരുന്ന് ആറു നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ രക്ഷപെട്ടു. 12 പേര്‍ തകര്‍ന്നുവീണ കെട്ടിടത്തിന് അടിയില്‍ ഉണ്ടെന്ന് രക്ഷപെട്ടവര്‍ പറയുന്നു. എല്ലാവരും അയല്‍സംസ്ഥാന തൊഴിലാളികളാണ്. പതിനഞ്ചോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന.

Read Also:‘പശ്ചിമേഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം’: നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് മസൂദ് പെസഷ്‌കിയന്‍

യെളഹങ്കയില്‍ അപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ കുടുങ്ങി. ശാന്തിനഗറില്‍ നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. സര്‍ജാപൂരില്‍ 40 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ആറടി വരെ വെള്ളം കയറി.

Top