തിരുപ്പതി: മൂന്ന് വയസുകാരിയെ വളരെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് മൃതദേഹം വയലിൽ കുഴിച്ചുമൂടി. സംഭവത്തിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അതേ പ്രദേശത്ത് താമസിക്കുന്ന ആളാണ് 22 കാരൻ.
മിഠായി കാണിച്ച് ഇയാൾ കുട്ടിയെ വയലിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം വയലിൽ കുട്ടിയെ കുഴിച്ചു മൂടുകയായിരുന്നു. കുട്ടിയെ കാണാതായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ക്രൂരമായ പീഡന കൊലപാതകത്തിന്റെ വിവരം അറിഞ്ഞത്.