കുവൈത്ത് സിറ്റി: മൂന്ന് വയസ്സുള്ള കുഞ്ഞിനെ വീടിന്‍റെ മൂന്നാം നിലയിലെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. വീട്ടുജോലിക്കാരിക്കെതിരെ കുടുംബം. കുവൈത്തിലാണ് ദാരുണ സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നല്‍കിയത്.
Also Read: ശ്വാസകോശ അണുബാധ; സൗദി രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി
നിലവിൽ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അല്‍ സബാ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡെപ്യൂച്ചി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. 35കാരിയായ ഗാര്‍ഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുക്കും.