CMDRF

തൃശ്ശൂർ എടിഎം കൊള്ള; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

പ്രതികൾ നാലാമതൊരു എ ടി എം കൂടെ കവർച്ച നടത്താൻ ലക്ഷ്യമിട്ടെന്ന് പൊലീസ് പറഞ്ഞു

തൃശ്ശൂർ എടിഎം കൊള്ള; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തൃശ്ശൂർ എടിഎം കൊള്ള; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തൃശ്ശൂർ: തൃശ്ശൂരിലെ എ ടി എം കവർച്ചാ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തൃശ്ശൂർ സിജെഎം കോടതിയാണ് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ നാലാമതൊരു എ ടി എം കൂടെ കവർച്ച നടത്താൻ ലക്ഷ്യമിട്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയംകണ്ടെയ്നറിൽ ഒളിപ്പിച്ച കാറിൽ നിന്നും കണ്ടെടുത്ത പണം കവർച്ച പണം തന്നെയെന്നാണ് റിപ്പോർട്ട്.

Top