CMDRF

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ വന്‍ ലഹരി വേട്ട; 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാന്‍സ് പൊലീസ് പിടികൂടി

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ വന്‍ ലഹരി വേട്ട. ബാംഗ്ലൂരില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാന്‍സ് ചാക്കുകള്‍ ചെറുതുരുത്തി പൊലീസ് പിടികൂടി. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊച്ചിന്‍ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഹാന്‍സ് ചാക്കുകള്‍ പിടികൂടിയത്.

ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പൊലീസ് പിടികൂടിയത്. ഇന്നോവ കാറില്‍ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാന്‍സ് ആണ് പൊലീസ് കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉത്പന്നമാണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്ന 39 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top