തൃശൂര്‍: തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അയ്യന്തോള്‍ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക സമര്‍പ്പിക്കാനെത്തിയത്. തൃശൂര്‍ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നല്‍കിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
പ്രകടനത്തില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നല്കിയ സ്നേഹവും കരുതലും പ്രാര്‍ത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.