കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി സംബന്ധിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച് ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ കോടതിയെ അറിയിച്ചു.
വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൂരം അലങ്കോലപ്പെടുത്തലിലെ സത്യം പുറത്തു കൊണ്ട് വന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.