തൃശൂർ: തൃശൂര്‍ പൂരം കലക്കലില്‍ കോൺഗ്രസ് നേതാവ് വി.ആർ അനൂപ് നൽകിയ ഹർജി കോടതി സ്വീകരിച്ചു. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ഹർജിയാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചത്.
തൃശൂർ പൂരം കലക്കിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. എഡിജിപി എം.ആർ അജിത്കുമാറിനെ കേസിൽ പ്രതിചേർക്കാത്ത പശ്ചാത്തലത്തിലാണ് ഹർജി നൽകിയത്.
എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.